Tuesday, July 23, 2013

പുത്രീ സംഗമം 2013, ആഗസ്റ്റ്‌ 15

പുത്രീ സംഗമം 2013                                                                                                                                                                                                            
പ്രിയ സഹോദരിമാരേ, കുടുംബാംഗങ്ങളേ

മാതൃ ഇടവകയിൽ നിന്ന് സ്നേഹാശംസകൾ!
വർഷം നമ്മുടെ ഇടവക സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ് എന്ന സന്തോഷ വാർത്ത ഇതിനകം അറിഞ്ഞുകാണുമല്ലോ.  

വിവാഹം മൂലമോ മറ്റോ ഇടവകയിൽ നിന്ന്  നിങ്ങൾക്ക് അകന്നു നില്ക്കേണ്ടി വന്നു. എന്നിരുന്നാലും, ഇവിടെ ആയിരുന്ന കാലയളവിൽ നിങ്ങൾ ഓരോരുത്തരും ഇടവകയ്ക്ക് ചെയ്തു തന്നിട്ടുള്ള എല്ലാറ്റിനും ജൂബിലി വർഷത്തിൽ നന്ദിയോടെ ദൈവത്തിനു മുൻപിൽ നില്ക്കുന്നു.

ഇടവകയുടെ നാനാവിധത്തിലുള്ള വളർച്ചയ്ക്ക്നിങ്ങളും ഭാഗഭാക്കുകൾ ആയതിനു നന്ദി സൂചകമായി പുത്രീ സംഗമം 2013,  ആഗസ്റ്റ്15-നു രാവിലെ 10:30-നു നടത്തുന്നു. നിങ്ങളെ നേരിൽ കാണാനും സന്തോഷം പങ്കിടാനും സംഗമം ഇടയാകട്ടെ.  

സംഗമത്തിലേക്കു സഹോദരിയേയും കുടുംബത്തേയും ഹൃദ്യമായി ക്ഷണി ക്കുന്നു. വിലയേറിയ സാന്നിധ്യത്താൽ സംഗമത്തെ അനുഗ്രഹീതമാക്കണമേ. 

ജൂബിലി വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സവിശേഷമായ സ്ഥാനം നല്കിപ്പോരുന്നു. ഡയാലിസിസ് രോഗികൾ, അനാഥശിശുക്കൾ, എന്നിവർക്ക് ഇതിനോടകം നാം സഹായം നല്കി. സംഗമത്തിലൂടെ  നമ്മുടെ ഇടവകയിലെ നിർദ്ധനരായ പുത്രിമാരെ  വിവാഹാവസരത്തിൽ സഹായിക്കാൻ നിങ്ങളുടെ മുൻപിൽ ഒരു പദ്ധതി വയ്ക്കുന്നു: ഒരു പുത്രി ഒരു സാരി! സഹകരിക്കുമല്ലോ!

സഹോദരിക്കും കുടുംബത്തിനും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസ് കർ ത്താവിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങി തരട്ടേ എന്ന് പ്രാർഥിക്കുന്നു

തീർച്ചയായും വരണം, സംഗമം വിജയിപ്പിക്കണം! എത്ര പേർ വരുമെന്ന് മുൻകൂട്ടി വീട്ടുകാരെ അറിയിക്കുമല്ലോ. 

സ്നേഹത്തോടെ,


വികാരിയച്ചൻ
റവ. ഡോ. ബിൽജു വാഴപ്പിള്ളി

           ജനറൽ കണ്‍വീനർ
                          സൈമണ്‍  ചിറ്റാട്ടുകര 
        പ്രോഗ്രാം കണ്‍വീനർമാർ
               സെലീന ഫ്രാൻസിസ് പൈനാടത്ത് 
                                            &                            
                            ഷോജൻ പുത്തൂക്കര  
             കൈക്കരന്മാർ
     സുവർണ്ണ ജൂബിലി കമ്മിറ്റിയംഗങ്ങൾ
             ഇടവകക്കാർ

കാര്യ പരിപാടികൾ
10:15 am : എത്തിച്ചേരൽ
10:30 am : ആഘോഷമായദിവ്യബലി,   കാഴ്ചസമർപ്പണം
12:00 pm : സ്നേഹവിരുന്ന് 
                      (പാരീഷ് ഹാളിൽ)

01:00 pm : സൗഹൃദ ഒത്തുകൂടൽ

Wednesday, July 17, 2013

Golden Jubilee Emblem (1963-2013) and Jubilee Prayer



ജൂബിലി പ്രാർത്ഥന
 
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോ മിശിഹായേ, വിശുദ്ധ അന്തോണീസിൻറെ മദ്ധ്യസ്ഥതയിൽ വിശ്വാസ കൂട്ടായ്മയിൽ ഞങ്ങളുടെ ഇടവകയെ രൂപാന്തര പ്പെടുത്തുകയും വളർത്തി വലുതാക്കുകയും ചെയ്ത അങ്ങയുടെ കാരുണ്യത്തെയോർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കഴിഞ്ഞ 50 കൊല്ല കാലം ഞങ്ങളെ നയിച്ചുകൊണ്ടിരുന്ന സഭാ മേലദ്ധ്യക്ഷന്മാർ , വികാരിയച്ചന്മാർ, സന്യസ്തർ അത്മായപ്രേഷിതർ, കൈക്കാരന്മാർ, സംഘടനാ ഭാരവാഹികൾ, പള്ളി ജീവനക്കാർ, എന്നിവരെ പ്രതി ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. പണം കൊണ്ടും പ്രാർത്ഥന കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഞങ്ങളെ സഹായിച്ച എല്ലാവരെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ വിശ്വാസ കുറവുകൊണ്ടും സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ടും ഞങ്ങൾക്ക് നഷ്ടമായ ദൈവാനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ മാപ്പു  ചോദിക്കുന്നു. ഈ ജൂബിലി വർഷം ദൈവത്തോടും മനുഷ്യരോടും നന്ദി പറയുവാൻ ഞങ്ങൾ മാറ്റി വയ്ക്കുന്നു. ഇടവകയിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്കും പദ്ധതികൾ തയ്യാറാക്കി ആദ്ധ്യാതമികമായും ഭൗതികമായും വിശ്വാസ സമൂഹത്തിലും വ്യക്തി ജീവിതത്തിലും നവീകരണം സാധ്യമാക്കാൻ ജൂബിലി വർഷം ഞങ്ങളെ സഹായിക്കട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും ആമ്മേൻ. 

വിശുദ്ധ അന്തോണീസേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. 

















Tuesday, July 16, 2013

ഇടയസ്വരം

പ്രവേശക കൂദാശകളിലൂടെ നമുക്ക് ലഭിച്ച 
വരപ്രസാദത്തിൻറെയും വിശ്വാസത്തിന്റെയും ദീപങ്ങൾ നമുക്ക് സുകൃതത്തിന്റെയും പുണ്യത്തിന്റെയും എണ്ണയൊഴിച്ചു വീണ്ടും കത്തിക്കാം.

അനുരഞ്ജന കൂദാശയിലൂടെ നമുക്ക് പരസ്പരം ക്ഷമിക്കാനും യേശു ക്രിസ്തുവിനെ ധരിക്കുന്ന പുതിയ മനുഷ്യരാകാനും സാധിക്കട്ടെ. 

അനുദിന ദിവ്യബലിയിലൂടെ പങ്കുവെയ്ക്ക
ലിന്റെയും, മറ്റുള്ളവർക്കു വേണ്ടിയുള്ള ആത്മസമർപ്പണത്തിന്റെയും അനുഭവം നമുക്ക് സ്വന്തമാക്കാം .

രോഗീലേപനത്തിലൂടെ നമ്മുടെ ഇടവകയിൽ 
രോഗികളായി കഴിയുന്നവർക്ക് കർത്താവിൽ നിന്ന് സൗഖ്യവും ആത്മാവിനു  ഉണർവും നേടി കൊടു ക്കാൻ ഉൽസുകരാകാം. 

സമർപ്പിത-പൗരോഹിത്യ ജീവിതത്തിലേക്ക് 
കൂടുത ൽ യുവജനതയെ പറഞ്ഞയക്കാൻ ബദ്ധശ്രദ്ധരാകാം 

കുടുംബ ജീവിത ത്തിലൂടെ കൂടുതൽ മക്കളു
ണ്ടാകാനും, ജീവനെതിരെയുള്ള എല്ലാ കടന്നു കയറ്റത്തെ യും എതിർക്കാനും എല്ലാ ദമ്പതികൾക്കും സാധി ക്കട്ടെ
(റവ. ഡോ. ബിൽജു വാഴപ്പിള്ളി, "ഇടയസ്വരം ", St. Antonyvoice, July 2013, p. 6-7).

Opening of Suvarnna Jubilee Jeevakarunya Nidhi Sambhaavana Coupen on 7th July, 2013


Inaugurated by Rev. Douglas Peter Cheruvathur, Former Vicar

Inauguration of Parish Bulletin - St. Antonyvoice on June 16th, 2013

 Inaugurated by Rev. Benny Kidangan, Vicar, Ponganengad


50th, 60th, 70th, 80th, 90th and above Birthday - Gettogether (Jenmadinasangamam) on 7th July








 Main Gust, Rev. Fr. Douglas Peter Cheruvathoor, Former Vicar






Tuesday, July 2, 2013

Raza Qurbana on June 16, 2013

 Raza Qurbana - Main Celebrant Rev.Fr. Benny Kidangan
Con-celebrants: Fr. Bastian Punnoliparambil, Fr. Jobi Pathan ISch., Fr. Jiju Kilukkan ISch., and Fr. Saju Panengadan CMI

 Festal Homily by Fr. Bastian Punnoliparambil, Minor Seminary Father Prefect