പുത്രീ സംഗമം 2013
പ്രിയ സഹോദരിമാരേ, കുടുംബാംഗങ്ങളേ,
മാതൃ ഇടവകയിൽ നിന്ന് സ്നേഹാശംസകൾ!
ഈ വർഷം നമ്മുടെ ഇടവക സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ് എന്ന സന്തോഷ വാർത്ത ഇതിനകം അറിഞ്ഞുകാണുമല്ലോ.
വിവാഹം മൂലമോ മറ്റോ ഈ ഇടവകയിൽ നിന്ന് നിങ്ങൾക്ക് അകന്നു നില്ക്കേണ്ടി വന്നു. എന്നിരുന്നാലും, ഇവിടെ ആയിരുന്ന കാലയളവിൽ നിങ്ങൾ ഓരോരുത്തരും ഈ ഇടവകയ്ക്ക് ചെയ്തു തന്നിട്ടുള്ള എല്ലാറ്റിനും ഈ ജൂബിലി വർഷത്തിൽ നന്ദിയോടെ ദൈവത്തിനു മുൻപിൽ നില്ക്കുന്നു.
ഇടവകയുടെ നാനാവിധത്തിലുള്ള വളർച്ചയ്ക്ക് നിങ്ങളും ഭാഗഭാക്കുകൾ ആയതിനു നന്ദി സൂചകമായി പുത്രീ സംഗമം 2013, ആഗസ്റ്റ് 15-നു രാവിലെ 10:30-നു നടത്തുന്നു. നിങ്ങളെ നേരിൽ കാണാനും സന്തോഷം പങ്കിടാനും ഈ സംഗമം ഇടയാകട്ടെ.
ഈ സംഗമത്തിലേക്കു സഹോദരിയേയും കുടുംബത്തേയും ഹൃദ്യമായി ക്ഷണി ക്കുന്നു. വിലയേറിയ സാന്നിധ്യത്താൽ ഈ സംഗമത്തെ അനുഗ്രഹീതമാക്കണമേ.
ജൂബിലി വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സവിശേഷമായ സ്ഥാനം നല്കിപ്പോരുന്നു. ഡയാലിസിസ് രോഗികൾ, അനാഥശിശുക്കൾ, എന്നിവർക്ക് ഇതിനോടകം നാം സഹായം നല്കി. ഈ സംഗമത്തിലൂടെ നമ്മുടെ ഇടവകയിലെ നിർദ്ധനരായ പുത്രിമാരെ വിവാഹാവസരത്തിൽ സഹായിക്കാൻ നിങ്ങളുടെ മുൻപിൽ ഒരു പദ്ധതി വയ്ക്കുന്നു: ഒരു പുത്രി ഒരു സാരി! സഹകരിക്കുമല്ലോ!
സഹോദരിക്കും കുടുംബത്തിനും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസ് കർ ത്താവിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങി തരട്ടേ എന്ന് പ്രാർഥിക്കുന്നു.
തീർച്ചയായും വരണം, സംഗമം വിജയിപ്പിക്കണം! എത്ര പേർ വരുമെന്ന് മുൻകൂട്ടി വീട്ടുകാരെ അറിയിക്കുമല്ലോ.
സ്നേഹത്തോടെ,
വികാരിയച്ചൻ
റവ. ഡോ. ബിൽജു വാഴപ്പിള്ളി
ജനറൽ കണ്‍വീനർ
സൈമണ്‍ ചിറ്റാട്ടുകര
പ്രോഗ്രാം കണ്‍വീനർമാർ
സെലീന ഫ്രാൻസിസ് പൈനാടത്ത്
&
ഷോജൻ പുത്തൂക്കര
കൈക്കരന്മാർ,
സുവർണ്ണ ജൂബിലി കമ്മിറ്റിയംഗങ്ങൾ,
ഇടവകക്കാർ
കാര്യ പരിപാടികൾ
10:15 am : എത്തിച്ചേരൽ
10:30 am : ആഘോഷമായദിവ്യബലി, കാഴ്ചസമർപ്പണം
12:00 pm : സ്നേഹവിരുന്ന്
(പാരീഷ് ഹാളിൽ)
01:00 pm : സൗഹൃദ ഒത്തുകൂടൽ
No comments:
Post a Comment