ജൂബിലി പ്രാർത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോ മിശിഹായേ, വിശുദ്ധ അന്തോണീസിൻറെ മദ്ധ്യസ്ഥതയിൽ വിശ്വാസ കൂട്ടായ്മയിൽ ഞങ്ങളുടെ ഇടവകയെ രൂപാന്തര പ്പെടുത്തുകയും വളർത്തി വലുതാക്കുകയും ചെയ്ത അങ്ങയുടെ കാരുണ്യത്തെയോർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കഴിഞ്ഞ 50 കൊല്ല കാലം ഞങ്ങളെ നയിച്ചുകൊണ്ടിരുന്ന സഭാ മേലദ്ധ്യക്ഷന്മാർ , വികാരിയച്ചന്മാർ, സന്യസ്തർ അത്മായപ്രേഷിതർ, കൈക്കാരന്മാർ, സംഘടനാ ഭാരവാഹികൾ, പള്ളി ജീവനക്കാർ, എന്നിവരെ പ്രതി ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. പണം കൊണ്ടും പ്രാർത്ഥന കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഞങ്ങളെ സഹായിച്ച എല്ലാവരെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ വിശ്വാസ കുറവുകൊണ്ടും സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ടും ഞങ്ങൾക്ക് നഷ്ടമായ ദൈവാനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഈ ജൂബിലി വർഷം ദൈവത്തോടും മനുഷ്യരോടും നന്ദി പറയുവാൻ ഞങ്ങൾ മാറ്റി വയ്ക്കുന്നു. ഇടവകയിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്കും പദ്ധതികൾ തയ്യാറാക്കി ആദ്ധ്യാതമികമായും ഭൗതികമായും വിശ്വാസ സമൂഹത്തിലും വ്യക്തി ജീവിതത്തിലും നവീകരണം സാധ്യമാക്കാൻ ജൂബിലി വർഷം ഞങ്ങളെ സഹായിക്കട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും ആമ്മേൻ.
വിശുദ്ധ അന്തോണീസേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
No comments:
Post a Comment